MAZHAKKALAM ""Rain all pouring with sweet memories""
മഴ എന്നും എനിക്ക് ഭ്രാന്തായിരുന്നു.. എന്റെ പ്രണയം..എന്റെ പ്രിയപെട്ട സുഹൃത്ത് ... എന്നും അടങ്ങാത്ത ആവേശം...എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും മഴ എന്റെ കൂടെ ഉണ്ടായിരുന്നു..എല്ലാ സങ്കടങ്ങളിലും.. എല്ലാ നേട്ടങ്ങളിലും..എല്ലാ നഷ്ടങ്ങളിലും മഴ എന്നോടോപ്പോം ഉണ്ടായിരുന്നു...ചിലപ്പോള്‍ സ്വാന്തനമായി..ചിലപ്പോള്‍ ആശ്രയമായി..മറ്റു ചിലപ്പോള്‍ എന്റെ കണ്ണുനീര്‍ മറയ്ക്കാനുള്ള ഒരു ആയുധമായി..
ഒരു പാടു ഇഷ്ടത്തോടെ ഹൃദയത്തോട് ചേര്ത്തു പിടിച്ച ചില ബന്ധങ്ങളുടെ തുടക്കത്തിലും മഴ ഉണ്ടായിരുന്നു കൂട്ടായി.... ഒരിക്കലും ഇനി തിരികെ വരില്ല എന്ന് പറഞ്ഞു എന്റെ സ്നേഹവും സന്തോഷവും എന്നില്‍ നിന്നും അകന്നു പോയ ദിവസവും മഴയുണ്ടായിരുന്നു॥